Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകി ചതിച്ചു, പ്രതികാരം തീർത്ത് കാമുകൻ; ഭർത്താവ് പെൺകുട്ടിയെ ഉപേക്ഷിച്ചു, കുടുങ്ങിയത് പാവം കാമുകനും!

വാട്ട്‍സ്‍ആപ്പില്‍ യുവതിയുടെ ചിത്രങ്ങള്‍: യുവാവ് അറസ്റ്റില്‍

കാമുകി ചതിച്ചു, പ്രതികാരം തീർത്ത് കാമുകൻ; ഭർത്താവ് പെൺകുട്ടിയെ ഉപേക്ഷിച്ചു, കുടുങ്ങിയത് പാവം കാമുകനും!
തിരുവനന്തപുരം , വെള്ളി, 2 ഡിസം‌ബര്‍ 2016 (15:48 IST)
വാട്ട്‍സ് ആപ്പില്‍ യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് ഇരപ്പുകുഴി സ്വദേശി പ്രമോദ് കുമാര്‍ എന്ന 27 കാരനാണ് പേരൂര്‍ക്കട പൊലീസ് വലയിലായത്.
 
പ്രമോദ് കുമാറിന്‍റെ കാമുകി ഇയാളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് പ്രതികാരമെന്ന നിലയ്ക്കാണ് പ്രമോദ് കുമാര്‍ ചിത്രങ്ങള്‍ വാട്‍സ്ആപ്പില്‍ പ്രചരിപ്പിച്ചത് എന്നാണു പറയുന്നത്. ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുമായുള്ള വിവാഹ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
 
സംഭവം വിവാദമായതോടെയാണ് യുവതി പരാതി നല്‍കിയതും പ്രതിയെ പിടികൂടിയതും. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വലിയ വില കൊടുക്കണം; പുകവലിക്ക് മാത്രമല്ല; പ്രധാനമന്ത്രി മോഡിയുടെ ഈ തീരുമാനത്തിനും