Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയെന്ന് ധനമന്ത്രി

കേരള ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയെന്ന് ധനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 5 മെയ് 2023 (19:41 IST)
കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള 2022 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
 
സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനാല്‍ ആധികാരികതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ സാധിക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളും കേരളത്തിന്റെ ഭാഗ്യക്കുറി സമാനരീതിയില്‍ പിന്തുടരുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ട്. പ്രതിവര്‍ഷം 7000 കോടി രൂപ സമ്മാന ഇനത്തില്‍ നല്‍കുന്നുണ്ട്. വലിയ തുക ഏജന്റുമാരുടെ കമ്മിഷന്‍ ഇനത്തിലും നല്‍കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി പാസ് വേഡ് വേണ്ട, പകരം പാസ് കീ: പുതിയ സംവിധാനവുമായി ഗൂഗിൾ