ലോക്ക്ഡൗണിനിടെ എങ്ങനെ പുറത്തിറങ്ങാമെന്ന ആലോചനയിലാണ് ഭൂരിഭാഗം യുവാക്കളും. വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുന്നത് അത്ര സുഖമുള്ള പരിപാടിയല്ലെന്നാണ് എല്ലാവരും പറയുന്നത്. പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനു മുന്‍പ് അതിരാവിലെ എഴുന്നേറ്റ് ബൈക്കില്‍ പുറത്തേക്ക് പോകുന്ന യുവാക്കളുടെ എണ്ണം സ്ഥിരം വര്‍ധിക്കുകയാണ്. അതിനിടയിലാണ് ഈ തക്കംനോക്കി ഒരു യുവാവ് ചക്കയുമായി ഇറങ്ങിയത്. വീട്ടിലെ പ്ലാവില്‍ നിന്നു കിട്ടിയ ചക്ക തൊട്ടടുത്തുള്ള അമ്മായിയുടെ വീട്ടില്‍ കൊണ്ടുകൊടുക്കാന്‍ അതിരാവിലെ ബൈക്കില്‍ ഇറങ്ങിയതാണ്. ബൈക്കിനു പിന്നില്‍ ചക്ക കെട്ടിവച്ച് നൂറേനൂറില്‍ പിടിക്കുകയായിരുന്നു. രാവിലെ ഇത്ര നേരത്തെ തന്നെ പൊലീസ് ലോക്ക്ഡൗണ്‍ പരിശോധനയ്ക്കായി ഇറങ്ങുമെന്ന് പാവം കഥാനായകന്‍ കരുതിയില്ല. ചക്ക കെട്ടിവച്ച ബൈക്ക് നേരെ പോയി നിന്നത് പൊലീസിന്റെ മുന്നില്‍. പൊലീസ് കാര്യം തിരക്കി. 'വീട്ടിലുണ്ടായ ചക്കയാണ്, ഇതൊന്ന് അമ്മായിയുടെ വീട്ടില്‍ കൊടുക്കാന്‍ ഇറങ്ങിയതാണ്' എന്നെല്ലാം പൊലീസിനോട് പറഞ്ഞുനോക്കി. എന്നാല്‍, ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനു പൊലീസ് കേസെടുത്തു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് നടപടി തുടരുകയാണ്.