ജൂൺ എട്ടിന് ശേഷം കേന്ദ്രസർക്കാർ അനുവദിച്ച ലോക്ക്ഡൗൺ ഇളവുകളിൽ സംസ്ഥാനത്തെ സാഹചര്യങ്ങൾക്ക് അനുസൃതമായ ഇളവുകളും നിയന്ത്രണങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.യാത്രകളും വിവാഹവും ഷൂട്ടിങ്ങുമടക്കം കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും ഇനി മുതൽ പ്രാവർത്തികമാകുക.ബസ് യാത്രയ്ക്കും അന്തര്‍ സംസ്ഥാന യാത്രയ്ക്കും നിബന്ധനകളോടെ അനുമതി നല്‍കിയിട്ടുണ്ട്.
പുതിയ നിർദേശങ്ങൾ പ്രകാരം ചില കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനോ കർശനമാക്കാനോ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂട്ടം കൂടുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. പ്രായമായവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകും. ആള്‍ക്കൂട്ട സാധ്യതയുള്ള ഒരു സംഘം ചേരലും അനുവദിക്കില്ല.
ഗുരുവായൂർ ക്ഷേത്ര പരിധിയിലും കല്യാണഹാളുകളിലും 50 പേർ അടങ്ങുന്ന വിവാഹത്തിന് അനുമതിയുണ്ടാകും.സ്കൂളുകൾ ജൂലൈയിലോ അതിന് ശേഷമോ മാത്രമാകും പ്രവർത്തിക്കുക.
സംസ്ഥാനത്ത് കണ്ടെയിന്‍മെന്റ് സോണിൽ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ പൂർണ്ണ ലോക്ക്ഡൗൺ നിലനില്‍ക്കും. ഇത് ജൂൺ 30 വരെ തുടരും.ഇവിടെ അത്യാവശ്യകാര്യങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിൽ നിന്ന് പാസ് വാങ്ങണം.അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും. സംസ്ഥാനത്തിന്റെ അതിർത്തിക്ക് പുറത്തുനിന്ന് വരുന്നവർ സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ബസ് യാത്രയിൽ മാസ്‌കുകൾ നിർബന്ധമാണ്.സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് സ്റ്റുഡിയോയിലോ ഇന്‍ഡോര്‍ ലൊക്കേഷനിലോ തുടരാം എന്നാൽ 50 പേരിൽ കൂടുതൽ പാടില്ല.ചാനലുകളിൽ ഇൻഡോർ ഷൂട്ടിങിൽ പരമാവധി 25 പേർ മാത്രമേ പാടുള്ളൂ. അയൽ സംസ്ഥാനത്ത് നിന്ന് അതിർത്തി ജില്ലകളിലേക്ക് നിത്യേന സഞ്ചരിക്കുന്നവർക്ക് പാസ് ഏർപ്പെടുത്തമെന്നും മുഖ്യമന്ത്രി അറിയിച്ചു.