Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്‌ഡൗൺ പ്രഖ്യാപിയ്ക്കും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്‌ഡൗൺ പ്രഖ്യാപിയ്ക്കും;  മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
, തിങ്കള്‍, 20 ഏപ്രില്‍ 2020 (08:10 IST)
തിരുവനന്തപുരം; സംസ്ഥാനത്തെ കൊവിഡ് ഗ്രീൻ, ഓറഞ്ച് എ സോണുകളിൽ ഇന്ന് മുതൽ ലോക്‌ഡൗൺ ഇളവുകൾ നിലവിൽവരും. എന്നാൽ ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും സമ്പൂർണ നിയന്ത്രണത്തിലേയ്ക്ക് പോകുമെന്ന് അരോഗ്യ വകുപ്പ് മുന്നറിയിപ് നൽകി. ബ്രേക്ക് ദ് ചെയിൻ ക്യാംപെയിൻ കൂടുതൽ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 
 
നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുമോ എന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് കണക്കിലെടുത്താണ് നടപടി. ഗ്രീന്‍ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍പ്പോലും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. അതിനാൽ ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ തുടരണം എന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ അദൃശ്യയുദ്ധം, രാജ്യത്തെ രക്ഷിയ്ക്കാൻ സൈന്യം സുസജ്ജമെന്ന് പ്രതിരോധമന്ത്രി