Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തിരഞ്ഞെടുപ്പ്: രണ്ടാം ദിനത്തില്‍ സമര്‍പ്പിക്കപ്പെട്ടത് 119പത്രികകള്‍; ആകെ 191 പത്രികകള്‍

തിരഞ്ഞെടുപ്പ്: രണ്ടാം ദിനത്തില്‍ സമര്‍പ്പിക്കപ്പെട്ടത് 119പത്രികകള്‍; ആകെ 191 പത്രികകള്‍

ശ്രീനു എസ്

, ശനി, 14 നവം‌ബര്‍ 2020 (08:47 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിക്കുവാനുള്ള രണ്ടാം ദിനമായ വെള്ളിയാഴ്ച 119 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. വ്യാഴാഴ്ച ആണ് കമ്മീഷന്‍ ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. വ്യാഴം വെള്ളി എന്നീ രണ്ടു ദിവസങ്ങളില്‍ ആകെ 191 പത്രികകളാണ് ലഭിച്ചിട്ടുള്ളത്.
 
അതേസമയം തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരിക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചു. കാരറ്റ്, കൈവണ്ടി, ചെണ്ട, വിസില്‍ തുടങ്ങി 75 ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി പട്ടികയിലുള്ളത്. വാഹനങ്ങളും, സ്‌പോര്‍ട്‌സ് ഉപകരണങ്ങളും , സംഗീത ഉപകരണങ്ങളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങളായി സ്വീകരിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി