Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Suicide,Dead body

എ കെ ജെ അയ്യർ

, ഞായര്‍, 21 ജനുവരി 2024 (16:52 IST)
കോഴിക്കോട്: ആറ് വയസും ആറുമാസവും പ്രായമുള്ള രണ്ടു കുട്ടികളുമൊത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് സൂചന. വടകര തിരുവള്ളൂരിലാണ് കഴിഞ്ഞ ദിവസം ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
കുനിയിൽ മഠത്തിൽ അഖില (32) മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത്. കുട്ടികളെ രണ്ടു പേരെയും ശരീരത്തിൽ കെട്ടിവച്ചശേഷം യുവതി കിണറ്റിൽ ചാടിയിരിക്കാം എന്നാണു പോലീസ് നിഗമനം.  അഖിലയെ ഭർത്താവ് ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും കിണറ്റിൽ കണ്ടെത്തിയത്.
 
ഫയർ ഫോഴ്സ് എത്തി ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

22കാരന് 5 ഭാര്യമാർ !, അഞ്ചുപേരും ഒരേസമയം ഗർഭിണികൾ, ബേബി ഷവർ ചടങ്ങ് നടത്തിയത് ഒരുമിച്ച്