Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മലബാര്‍ കലാപം: കെ സുധാകരനും വിജയരാഘവനും എംബി രാജേഷും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നുവെന്ന് കുമ്മനം

മലബാര്‍ കലാപം: കെ സുധാകരനും വിജയരാഘവനും എംബി രാജേഷും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നുവെന്ന് കുമ്മനം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 25 ഓഗസ്റ്റ് 2021 (18:10 IST)
കെ സുധാകരനും വിജയരാഘവനും സ്പീക്കര്‍ എംബി രാജേഷും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലബാര്‍ വര്‍ഗീയകലാപത്തില്‍ നിര്‍ദയം കൊലചെയ്യപ്പെട്ട ദളിത് പിന്നോക്ക സഹോദരങ്ങളെ നിന്ദിക്കുന്ന കെപി സിസി പ്രസിഡന്റ് കെ സുധാകരനും സിപിഎം സെക്രട്ടറി എ വിജയരാഘവനും സ്പീക്കര്‍ എംബി രാജേഷും ചരിത്ര സത്യങ്ങളെ മനഃപൂര്‍വം വളച്ചൊടിക്കുകയാണ്. കലാപത്തില്‍  കൊലചെയ്യപ്പെട്ടവരെല്ലാം പാവങ്ങളാണ്. കലാപകാരികള്‍ ഒരിക്കലും ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ അവര്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ ലിസ്റ്റില്‍ പെടില്ലെന്നും കുമ്മനം പറഞ്ഞു.
 
1975 ല്‍  മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനൊന്റെ അവതാരികയോടെ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലും മലബാര്‍ കലാപ നേതാക്കളായ വാരിയന്‍ കുന്നന്റെയോ അലി മുസ്ലിയാരുടെയോ പേരില്ല. അവരെ കോണ്‍ഗ്രസ്സ് - സിപിഎം - മുസ്ലിം ലീഗ് നേതാക്കളായ കെ കരുണാകരനും അച്യുതമേനോനും സി എച് മുഹമ്മദ് കോയയും നേതൃത്വം നല്‍കിയ സര്‍ക്കാര്‍ സ്വാതത്ര്യ സമര സേനാനികളല്ലെന്ന് പറഞ്ഞ് വിധി എഴുതി ലിസ്റ്റില്‍ നിന്നും  പുറത്താക്കി.അതേ പാര്‍ട്ടികളുടെ  ഇപ്പോഴത്തെ നേതാക്കളായ സുധാകരനും വിജയരാഘവനും കുഞ്ഞാലിക്കുട്ടിയും വര്‍ഗീയ കലാപകാരികളെ സ്വാതത്ര്യ സമര സേനാനികളായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കുതിച്ചുയർന്ന് കൊവിഡ് കണക്ക്, ഇന്ന് 31,445 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 കടന്നു, പ്രതിദിന മരണം 200ന് മുകളിൽ