Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുന്നണിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു; മാണിയെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കുമ്മനം

മുന്നണിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു; മാണിയെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കുമ്മനം

മുന്നണിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു; മാണിയെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കുമ്മനം
ആലപ്പുഴ , ഞായര്‍, 18 മാര്‍ച്ച് 2018 (11:31 IST)
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ നില്‍ക്കെ കേരള കോണ്‍ഗ്രസിനെ (എം) എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

എൻഡിഎയുടെ നയപരിപാടിയെ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. കെഎം മാണി അനുകൂലമായി പ്രതികരിച്ചാൽ എൻഡിഎ ഘടകക്ഷികൾ യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു.

ബിഡിജെഎസുമായുള്ള തര്‍ക്കം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുമ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷ. പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടക്കുകയാണെന്നും കുമ്മനം ആലപ്പുഴയില്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്‌ച മാണിയെ സന്ദർശിച്ചിരുന്നു. മാണിയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്‌ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.

അതേസമയം, ഈ കൂടിക്കാഴ്‌ചയെ തള്ളി ബിജെപി നേതാവ് വി മുരളീധരൻ ഇന്ന് രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിൽ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ല. എല്ലാ വിഭാഗക്കാരുടെയും വോട്ട് വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. മാണി അഴിമിതിക്കാരനാണോയെന്നത് വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം; കുട്ടികളടക്കം കുടുബംത്തിലെ അഞ്ച്പേര്‍ കൊല്ലപ്പെട്ടു - പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു