Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

"ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെ, മിസോറമിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കും": കുമ്മനം രാജശേഖരൻ

"ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെ": കുമ്മനം

തിരുവനന്തപുരം , തിങ്കള്‍, 28 മെയ് 2018 (16:05 IST)
ഗവർണർ സ്ഥാനം അഭിമാനത്തോടെയാണ് ഏറ്റെടുക്കുന്നതെന്നും മിസോറമിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. നേരത്തെ ഗവർണർ സ്ഥാനം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചത്.
 
ഗവർണർ നിർഭയ് ശർമ ഈ മാസം 28-ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കിയത്.
 
2015-ൽ സംഘപരിവാർ സംഘടനയുടെ നേതൃത്വത്തിൽ നിന്ന കുമ്മനത്തെ അപ്രതീക്ഷിതമായാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. അതുപോലെ തന്നെയാണ് ഈ ഗവർണർ സ്ഥാനവും. കുമ്മനം ഈ ഗവർണർ സ്ഥാനം സ്വീകരിക്കുന്നതോടെ 18-മത്തെ മലയാളി ഗവർണർ എന്ന പദവി അദ്ദേഹത്തിന് സ്വന്തം.
 
കുമ്മനത്തിന്റെ ഒഴിവിലേക്ക് ആരെ പുതിയ സംസ്ഥാന അധ്യക്ഷനാക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻ‌ രാഷ്ട്രപതി പ്രണബ് മുഖർജി ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തേക്കും