Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുടുംബശ്രീ സമ്പൂർണ്ണ ഡിജിറ്റലാകുന്നു. ലോൺ വിവരങ്ങൾ ഇനി ആപ്പ് വഴി

കുടുംബശ്രീ സമ്പൂർണ്ണ ഡിജിറ്റലാകുന്നു. ലോൺ വിവരങ്ങൾ ഇനി ആപ്പ് വഴി
, തിങ്കള്‍, 10 ഏപ്രില്‍ 2023 (17:53 IST)
കുടുംബശ്രീ പൂർണ്ണമായി ഡിജിറ്റലാകുന്നു. അയൽക്കൂട്ടങ്ങളുടെ പൂർണവിവരങ്ങളും സാമ്പത്തിക ഇടപാടുകളുമടക്കം സെപ്റ്റംബറിൽ പൂർണമായും ലോക്കോസ് എന്ന ആപ്പിൽ രേഖപ്പെടുത്തും. പ്രവർത്തനം ഡിജിറ്റലൈസ് ചെയ്യുന്നതോടെ കുടുംബശ്രീയിലെ വായ്പകളിലടക്കം ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും.
 
സംസ്ഥാനത്ത് 2,53,000 അയൽക്കൂട്ടങ്ങളാണുള്ളത്. അയൽക്കൂട്ടങ്ങളുടെ പൂർണവിവരങ്ങൾ, വായ്പനിക്ഷേപം,സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങൾ ഇതുവരെ ഡിജിറ്റലൈസ് ചെയ്തിട്ടില്ല. വാർഷിക ഓഡിറ്റ് മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. ഡിജിറ്റലൈസേഷൻ വരുന്നതോടെ ഇവയുടെ പ്രവർത്തനം കൂടുതൽ സുതാര്യമാകും. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ്റെ ഭാഗമായ കേന്ദ്രസർക്കാറിൻ്റെ ലോക്കോസ് എന്ന മൊബൈൽ ആപ്പ് വഴിയാണ് കുടുംബശ്രീയുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ നാവില്‍ നക്കൂ'; ദലൈ ലാമ വിവാദത്തില്‍, ഒടുവില്‍ മാപ്പ് (വീഡിയോ)