Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്ത സിപിഎം എംഎൽഎ വിവാദത്തിൽ; സിപിഎം വിശദീകരണം തേടി

ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്ത സിപിഎം എംഎൽഎ വിവാദത്തിൽ

ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്ത സിപിഎം എംഎൽഎ വിവാദത്തിൽ; സിപിഎം വിശദീകരണം തേടി
ഇരിങ്ങാലക്കുട , ബുധന്‍, 31 മെയ് 2017 (16:58 IST)
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സിപിഎം എംഎൽഎയുടെ നടപടി വിവാദത്തിൽ. ബുധനാഴ്ച രാവിലെ ഊരകത്ത് നടന്ന പരിപാടിയിൽ ഇരിങ്ങാലക്കുട എംഎൽഎ പ്രഫ കെയു അരുണൻ പങ്കെടുത്തതാണ് വിവാദമായത്​.

സംഭവത്തിൽ എംഎൽഎയോട് പാർട്ടി വിശദീകരണം തേടി. തൃശൂർ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനാണ് പാർട്ടി ഘടകത്തോടും എംഎൽഎയോടും വിശദീകരണം തേടിയത്.

ആർഎസ്എസിന്റെ തൃശൂർ ഊരകം ശാഖ തിങ്കളാഴ്ച സംഘടിപ്പിച്ച പുസ്തക വിതരണത്തിലാണ് അരുണൻ പങ്കെടുത്തത്.
ആർഎസ്എസ് താലൂക്ക് കാര്യദർശിയടക്കമുള്ള നേതാക്കൾ ഈ സമയം വേദിയില്‍ ഉണ്ടായിരുന്നു.

എന്നാൽ ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നുമാണ് എംഎൽഎയുടെ വിശദീകരണം. അരുണൻ ആർഎസ്എസിന്റെ  പരിപാടിയിൽ പങ്കെടുത്തതിന് സിപിഎമ്മിനുള്ളിൽ പ്രതിഷേധം ഉയരുന്നുണ്ട്.

ആർഎസ്എസ് സേവാ പ്രമുഖ് ആയിരുന്ന പിഎസ് ഷൈനിന്റെ സ്മരാണാർഥമുള്ള ചടങ്ങാണ് പുസ്തവിതരണം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലില്‍ നിന്നിറങ്ങിയാല്‍ ശശികലയ്ക്ക് ഇനി പെരുവഴി !