Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാന്‍: കെ.സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാന്‍: കെ.സുരേന്ദ്രന്‍

ശ്രീനു എസ്

, വെള്ളി, 30 ഒക്‌ടോബര്‍ 2020 (18:42 IST)
സ്വപ്നയും സന്ദീപുമടക്കമുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലന്‍സ് കസ്റ്റഡിയില്‍ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ തെളിവുകള്‍ നശിപ്പിക്കാനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മറക്കരുതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 
 
എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാന്‍ വേണ്ടിയാണ് വിജിലന്‍സ് കസ്റ്റഡി ആവശ്യപ്പെടുന്നത്. സ്വപ്ന ഒളിവിലായിരുന്നപ്പോള്‍ പുറത്ത് വിട്ട ശബ്ദരേഖ സി.പി.എം പഠിപ്പിച്ചുവിട്ടതാണ്. ഇപ്പോള്‍ കുറച്ച് ദിവസമായി അവര്‍ക്ക് അതിന് സാധിക്കുന്നില്ല. അത് മറികടക്കാനാണ്  വിജിലന്‍സിനെ കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാർ അനുമതിയില്ലാതെ ജീവനക്കാർ അഭിനയവും പുസ്‌തക രചനയും നടത്തരുതെന്ന് കർണാടക