തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് നിര്‍ത്തിവച്ച സര്‍വീസുകള്‍ കെ.എസ് .ആര്‍.ടി.സി കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം വരെ 219 ദീര്‍ഘദൂര സര്‍വീസുകളാണ് പുനരാരംഭിച്ചത്. വരും ദിവസങ്ങളിലായി പത്തെണ്ണം കൂടി തുടങ്ങും.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, പത്തനംതിട്ട, മാനന്തവാടി, കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, ആലപ്പുഴ, കൊല്ലം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള സൂപ്പര്‍ ഫാസ്‌റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, സ്‌കാനിയ എന്നീ സര്‍വീസുകളാണ് പുതുതായി ആരംഭിച്ചത്.
ചില അന്തര്‍ സംസ്ഥാന സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാനായി കൂടുതല്‍ ഫാസ്‌റ് പാസഞ്ചര്‍ ബസ് സര്‍വീസുകളും ഉടന്‍ തുടങ്ങും. തിരുവനന്തപുരത്ത് നിന്നുള്ള കട്ടപ്പന, കുമളി, പാലാ, മൂന്നാര്‍, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും മലബാര്‍ മേഖലകളിലേക്ക് കട്ടപ്പന, കുമളി, പാലാ എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ് തുടങ്ങി.
അന്തര്‍ സംസ്ഥാന സര്‍വീസുകളായ മംഗലാപുരം, മൂകാംബിക സര്‍വീസും തുടങ്ങി. ഇതിനൊപ്പം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂര്‍ സര്‍വീസുകളും ഉടന്‍ ആരംഭിക്കും.