Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഒറ്റത്തവണയായി നല്‍കാന്‍ തീരുമാനിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഒറ്റത്തവണയായി നല്‍കാന്‍ തീരുമാനിച്ചു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 21 ജൂണ്‍ 2024 (10:04 IST)
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആര്‍ടിസി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
ഗതാഗത വകുപ്പ് മന്ത്രി കെ ബി  ഗണേഷ് കുമാര്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍,  ധനവകുപ്പ് സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, കെ എസ് ആര്‍ ടി സി എം ഡി പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

International Yoga Day: അന്താരാഷ്ട്ര യോഗാ ദിനത്തിനു പിന്നിലെ 'മോദി ബുദ്ധി'