Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ നല്‍കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ നല്‍കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 30 ഓഗസ്റ്റ് 2022 (17:28 IST)
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ നല്‍കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അടിയന്തരമായി ശമ്പളം  നല്‍കാന്‍ 103 കോടി രൂപ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് അപ്പിയിലുമായി സര്‍ക്കാര്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസത്തിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ലെന്നാണ് അപ്പീലില്‍ വ്യക്തമാക്കിയിരിക്കുന്നത്. 
 
മറ്റു കോര്‍പ്പറേറ്റുകളെപ്പോലെ ഒരു കോര്‍പ്പറേഷന്‍ മാത്രമാണ് കെഎസ്ആര്‍ടിസി എന്നും അതിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യത ഇല്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. ധനസഹായം അടക്കമുള്ള കാര്യങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഴുങ്ങിയ പഴവും പപ്പടവും കൂട്ടിത്തിരുമ്മി അതിലേക്ക് പായസം ഒഴിക്കുക; കിടിലന്‍ കോംബിനേഷനെന്ന് ഒരു വിഭാഗം, ആലോചിക്കാന്‍ പോലും പറ്റുന്നില്ലെന്ന് എതിര്‍പക്ഷം !