Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്നത് അഞ്ചു കിലോമീറ്ററില്‍ നിന്ന് രണ്ടരയായി കുറച്ചു; കെഎസ്ആര്‍ടിസിയുടെ കിലോമീറ്റര്‍ ചാര്‍ജ് ഇങ്ങനെ

മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്നത് അഞ്ചു കിലോമീറ്ററില്‍ നിന്ന് രണ്ടരയായി കുറച്ചു; കെഎസ്ആര്‍ടിസിയുടെ കിലോമീറ്റര്‍ ചാര്‍ജ് ഇങ്ങനെ

ശ്രീനു എസ്

, ബുധന്‍, 1 ജൂലൈ 2020 (15:33 IST)
മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്നത് അഞ്ചു കിലോമീറ്ററില്‍ നിന്ന് രണ്ടരയായി കുറച്ചു. എന്നാല്‍ മിനിമം ചാര്‍ജ് കൂട്ടിയിട്ടില്ല. എട്ടൂരൂപ മിനിമം ചാര്‍ജായി തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിലോമീറ്റര്‍ ചാര്‍ജ് നിലവിലുള്ള 70 പൈസ എന്നത് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നിരക്കായ 90 പൈസ എന്നത് അംഗീകരിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസിനും ഇതേ നിരക്കാണ്.
 
കെഎസ്ആര്‍ടിസിയുടെ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് നിലവിലെ നിരക്കില്‍നിന്നും മിനിമം ചാര്‍ജും കിലോമീറ്റര്‍ ചാര്‍ജും 25 ശതമാനം വീതം വര്‍ധനവ് വരുത്തും. കൊവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് അധികം യാത്ര ഇല്ലാത്തതിനാല്‍ ഇപ്പോള്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് മാറ്റുന്നില്ല. നിലവിലുള്ള ചാര്‍ജ് തന്നെ തുടരുമെന്നും മന്ത്രി അറിയിച്ചു.
 
ഓര്‍ഡിനറി സര്‍വീസിനുള്ള പുതിയ നിരക്കുകള്‍ കിലോമീറ്റര്‍, നിലവിലെ നിരക്ക്, ബ്രാക്കറ്റില്‍ പുതുക്കിയ നിരക്ക് എന്ന ക്രമത്തില്‍ ചുവടെ:-
 
2.5 കിലോമീറ്റര്‍- 8 (8), 5 കിലോമീറ്റര്‍- 8 (10), 7.5 കിലോമീറ്റര്‍- 10 (13), 10 കിലോമീറ്റര്‍- 12 (15), 12.5 കിലോമീറ്റര്‍- 13 (17), 15 കിലോമീറ്റര്‍- 15 (19), 17.5 കിലോമീറ്റര്‍- 17 (22), 20 കിലോമീറ്റര്‍- 19 (24), 22.5 കിലോമീറ്റര്‍- 20 (26), 25 കിലോമീറ്റര്‍- 22 (28), 27.5 കിലോമീറ്റര്‍- 24 (31), 30 കിലോമീറ്റര്‍- 26 (33), 32.5 കിലോമീറ്റര്‍- 27 (35), 35 കിലോമീറ്റര്‍- 29 (37), 37.5 കിലോമീറ്റര്‍- 31 (40), 40 കിലോമീറ്റര്‍- 33 (42).

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് അമേരിക്കയിലുണ്ടാക്കിയ നാശങ്ങൾ കാണുമ്പോൾ ചൈനയോട് ദേഷ്യം കൂടുന്നു, ചൈനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ട്രംപ്