Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജോലി വാഗ്ദാനം ചെയ്തു 5 ലക്ഷം തട്ടിയ കെഎസ്ഇബി ജീവനക്കാരന്‍ അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്തു 5 ലക്ഷം തട്ടിയ കെഎസ്ഇബി ജീവനക്കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, തിങ്കള്‍, 22 മാര്‍ച്ച് 2021 (17:38 IST)
തൃശൂര്‍: വൈദ്യുതി ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു 5 ലക്ഷം തട്ടിയ കെ.എസ്.ഇ.ബി ഓവര്‍സീയര്‍ അറസ്റ്റില്‍. കാസര്‍കോട് നെല്ലിക്കുന്ന് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ ഓവര്‍സീയര്‍ ആയ ഇടുക്കി മൂലമറ്റം അറക്കുളം സ്വദേശി മാളിയേല്‍ വീട്ടില്‍ സുരേഷ് ബാബുവാണ് പിടിയിലായത്.
 
മുളങ്കുന്നത്തുകാവ് സെക്ഷന്‍ ഓഫീസില്‍ 2019 ല്‍ ജോലി ചെയ്യവെയാണ് അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ നാല് മാസത്തിനുള്ളില്‍ ജോലി ശരിയാക്കാം എന്ന പേരില്‍ പണം വാങ്ങിയത്. പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്പെക്ടര്‍ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളുണ്ടാകാന്‍ ദൈവപ്രീതിക്കായി അയല്‍വാസിയായ മൂന്നു വയസ്സുകാരനെ ബലികൊടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു