Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിപ വ്യാപനം: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക്

നിപ വ്യാപനം: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (18:13 IST)
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളാണ് കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചത്.
 
സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത്  1,2,3,4,5,12,13,14,15 വാര്‍ഡ് മുഴുവന്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത്  1,2,3,4,5,12,13,14 വാര്‍ഡ് മുഴുവന്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്  1,2,20 വാര്‍ഡ് മുഴുവന്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത്  3,4,5,6,7,8,9,10 വാര്‍ഡ് മുഴുവന്‍, കായക്കൊടി ഗ്രാമപഞ്ചായത്ത്  5,6,7,8,9 വാര്‍ഡ് മുഴുവന്‍, വില്യപ്പളളി ഗ്രാമപഞ്ചായത്ത്  6,7 വാര്‍ഡ് മുഴുവന്‍, കാവിലുംപാറ ഗ്രാമപഞ്ചായത്ത്  2,10,11,12,13,14,15,16 വാര്‍ഡ് മുഴുവന്‍ എന്നിവിടങ്ങളെയാണ് കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടമക്കുടിയിലെ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായത് ഓണ്‍ലൈന്‍ വായ്പ: യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു