Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നത് തുടരുന്നു

പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നത് തുടരുന്നു

ശ്രീനു എസ്

, തിങ്കള്‍, 28 ജൂണ്‍ 2021 (12:35 IST)
കോഴിക്കോട് ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നത് തുടരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശമനുസരിച്ച് ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകള്‍ പ്രകാരമാണ് നടപടി. കോഴിക്കോട് താലൂക്കില്‍ 59 വാഹനങ്ങളാണ് നീക്കിയത്. കോഴിക്കോട് കോര്‍പ്പറേഷന്റെ ചെറുവണ്ണൂരിലുള്ള യാര്‍ഡിലേക്കും പോര്‍ട്ടിന്റെ അധീനതയിലുള്ള സ്ഥലങ്ങളിലേക്കുമാണ് വണ്ടികള്‍ മാറ്റിയത്.
 
എട്ട് വാഹനങ്ങളാണ് കൊയിലാണ്ടി, ബാലുശ്ശേരി, അവിടനല്ലൂര്‍, പേരാമ്പ്ര, ഉള്ളേരി ഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്തത്. കൊഴുക്കല്ലൂര്‍ പിഡബ്ല്യൂഡി പുറമ്പോക്കിലേക്കാണ് വാഹനങ്ങള്‍ മാറ്റിയത്. വടകര താലൂക്കില്‍ കൂട്ടങ്ങാരത്ത് ഒരു ഗുഡ്‌സ് ഓട്ടോയും ഒരു കാറും തിരുവള്ളൂരില്‍ രണ്ട് മോട്ടോര്‍ ബൈക്കുകളുമാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുധീര്‍ വി.കെ.യുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹൃത്ത് ബലാത്സംഗത്തിനിരയായി, ജോസഫൈൻ പ്രതിക്ക് വേണ്ടി കേസിലിടപെട്ടു: ആരോപണവുമായി മയൂഖ ജോണി