Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതിവിധിയെ മാനിക്കുന്നു, അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്: കോട്ടയം അതിരൂപത

കോടതിവിധിയെ മാനിക്കുന്നു, അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്: കോട്ടയം അതിരൂപത
, ബുധന്‍, 23 ഡിസം‌ബര്‍ 2020 (14:59 IST)
സിസ്റ്റർ സെഫിക്കും ഫാദർ തോമസ് കോട്ടൂരിനുമെതിരെയുള്ള ആരോപണങ്ങൾ അവിശ്വസനീയമാണെന്ന് കോട്ടയം അതിരൂപത. അതേസമയം കോടതി ഉത്തരവിനെ മാനിക്കുന്നതായും പത്രക്കുറിപ്പിൽ അതിരൂപത അറിയിച്ചു.
 
സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരവും നിര്‍ഭാഗ്യകരവുമായിരുന്നു.അതിരൂപതാംഗങ്ങളായ ഫാ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരായ ആരോപണങ്ങള്‍ അവിശ്വസനീയമാണ്. എങ്കിലും കോടതിവിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവസരമുണ്ട്. എങ്കിലുംഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ അതിരൂപത ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു. എന്നാണ് അതിരൂപതയുടെ പത്രക്കുറിപ്പിൽ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ പിതാവായ ബോധേശ്വരനെപ്പോലെതന്നെ എഴുത്തിലും, കര്‍മത്തിലും, ജീവിതത്തിലും ഗാന്ധിയന്‍ വിശുദ്ധി കാത്തു സൂക്ഷിച്ച സര്‍ഗ്ഗ പ്രതിഭയായിരുന്നു സുഗതകുമാരി: രമേശ് ചെന്നിത്തല