Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോട്ടലില്‍ നിന്ന് ആഹാരം വാങ്ങി മടങ്ങിയ യുവാവിന്റെ കൈ പൊലീസ് ചൂരല്‍ കൊണ്ട് അടിച്ചുപൊട്ടിച്ചെന്ന് പരാതി

ഹോട്ടലില്‍ നിന്ന് ആഹാരം വാങ്ങി മടങ്ങിയ യുവാവിന്റെ കൈ പൊലീസ് ചൂരല്‍ കൊണ്ട് അടിച്ചുപൊട്ടിച്ചെന്ന് പരാതി

ശ്രീനു എസ്

, ബുധന്‍, 16 ജൂണ്‍ 2021 (10:53 IST)
ഹോട്ടലില്‍ നിന്ന് ആഹാരം വാങ്ങി മടങ്ങിയ യുവാവിന്റെ കൈ എസ്‌ഐ ചൂരല്‍ കൊണ്ട് അടിച്ചുപൊട്ടിച്ചെന്ന് പരാതി. കൊല്ലം കടയ്ക്കലിലാണ് സംഭവം. പരിക്കേറ്റ പള്ളിമുക്ക് സ്വദേശി അസീം താലൂക്ക് ആശൂപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം ഈ പ്രദേശത്തെ വ്യാപാരികള്‍ പൊലീസ് വലിയ ശല്യമാണെന്ന് പരാതികള്‍ പറയുകയാണ്. 
 
കടയ്ക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗിരിലാലാണ് തന്നെ അടിച്ചതെന്ന് യുവാവ് പറയുന്നു. എന്നാല്‍ ആരോപണം ഗിരിലാല്‍ നിഷേധിച്ചു. വിരട്ടി ഓടിക്കുകയാണ് ചെയ്തതെന്നാണ് വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്ര ചെയ്യാന്‍ ഇനിയും സത്യവാങ്മൂലം വേണോ?