കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ ശശി തരൂര്‍ ക്രമക്കേട് ആരോപിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുന്നതിനിടെയാണ് പരിഹാസം. ജനാധിപത്യത്തില്‍ പരാതികള്‍ സ്വാഭാവികമാണെന്നും തോല്ക്കാന് പോകുന്നവരാണ് മുന്‍കൂര്‍ ജാമ്യം പോലെ പരാതികള്‍ ഉന്നയിക്കുകയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി കൗണ്ടിങ് ബൂത്തില്‍ ഏജന്റായി എത്തിയതാണ് കൊടിക്കുന്നില്‍.