കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'കരുണ' സംഗീത പരിപാടി 4000 ടിക്കറ്റുകൾ നൽകിയതിൽ 3000വും ഫ്രീ പാസുകൾ ആയിരുന്നു എന്ന് സംഘാടകർ. പരിപാടി സാമ്പത്തികമായി പരാജയമായിരുന്നുവെന്നാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് പരിപാടിയുടെ കണക്കുകൾ പുറത്തുവിട്ടത്. രേഖകള്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ വെബ്സൈറ്റിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
4000 പേരാണ്സംഗീതപരിപാടിക്കായി എത്തിയത്. ഇതില്‍ 3000 പേരും സൗജന്യപാസിലൂടെയാണ്പരിപാടി കണ്ടത്. 908 ടിക്കറ്റുകൾ മാത്രമാണ് പരിപാടിക്ക് മുൻപ് വിറ്റു തീര്‍ന്നത്. പരിപാടിയുടെ ദിവസം കൗണ്ടറിലൂടെയും കുറച്ച് ടിക്കറ്റുകള്‍ വിറ്റു. ടിക്കറ്റ് വില്‍പനയിലൂടെ ജിഎസ്ടി കുറച്ച് ലഭിച്ചത് 6,021,93 രൂപ മാത്രമാണെന്ന് സംഘാടകരിലൊരാളായ സംഗീത സംവിധായകന്‍ ബിജിപാല്‍ വ്യക്തമാക്കി.
പരിപാടിയില്‍ നിന്ന് ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്നല്കുമെന്ന് പറഞ്ഞിരുന്നു. അതിനാലാണ് സ്റ്റേഡിയം സൗജന്യമായി നല്‍കിയത്. പരിപാടിയുമായി ബന്ധപ്പെട്ട ബാധ്യതകള്‍ തീര്ത്തതിന്ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാമെന്നായിരുന്നു ധാരണയെന്നും കൊച്ചി മ്യൂസിക്ഫൗണ്ടേഷന് അറിയിച്ചു.