Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രക്ഷിക്കാൻ പരമാവധി ശ്രമിച്ചു, സംസ്ഥാനത്ത് 4 പേർ കൂടി ഗുരുതരാവസ്ഥയിൽ എന്ന് ആരോഗ്യ മന്ത്രി

രക്ഷിക്കാൻ പരമാവധി ശ്രമിച്ചു, സംസ്ഥാനത്ത് 4 പേർ കൂടി ഗുരുതരാവസ്ഥയിൽ എന്ന് ആരോഗ്യ മന്ത്രി
, ശനി, 28 മാര്‍ച്ച് 2020 (14:18 IST)
സംസ്ഥാനത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ച കൊച്ചി സ്വദേശയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തി എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മരിച്ചയാൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് സ്ഥിതി സങ്കീർണമാക്കി മാറ്റിയത്. സംസ്ഥാനത്ത് 4 പേർ കൂടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉണ്ട് എന്നും ആരോഗ്യന്ത്രി വ്യക്തമാക്കി. 

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല. ഭാര്യയെയും ബന്ധുക്കളെയും വീഡിയോ വഴി മൃതദേഹം കാണിച്ചു. പ്രോട്ടോകോൾ പ്രകാരമാണ് മൃതദേഹം സംസ്കരിക്കുക നാലു ബന്ധുക്കൾ മാത്രമേ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കു. ഇക്കാര്യങ്ങളിൽ കളക്ടർ നേതൃത്വം വാഹിക്കും എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.. 
 
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം ഉണ്ടായത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചുള്ളിക്കൽ സ്വദേശി യാകൂബ് ഹുവൈൻ സേട്ടാണ് മരണപ്പെട്ടത്. മാർച്ച് 17നാണ് ഇദ്ദേഹം ദുബയിൽ നിന്നും കൊച്ചിയിൽ എത്തിയത്. കേരളത്തിൽ എത്തുമ്പോൾ തന്നെ ന്യുമോണിയ ബാധ ഉണ്ടായിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 22നാണ് കളമശേരി മെഡിക്കൽ കോളേജി പ്രവേശിപ്പിച്ചത്. 
 
ഇദ്ദേഹം നേരത്തെ ബൈപ്പാസ് സർജറിക്ക് വിധേയനായിട്ടുണ്ട്. ഹൃദ്രോഗവും രക്തസമ്മർദ്ദവുമാണ് രോഗം ഗുരുതരമാകാൻ കാരണം. ഇദ്ദേഹത്തിന്റെ ഭാര്യക്കും നെടുമ്പാശേരിയിൽനിന്നും വീട്ടിലെത്തിച്ച ഡ്രൈവർക്കും കോവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. മരണപ്പെട്ടയാൾ യാത്ര ചെയ്ത വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമൽഹാസന്റെ വീടിന് മുന്നിൽ ക്വറന്റീൻ സ്റ്റിക്കർ, അബദ്ധം പറ്റിയതെന്ന് ചെന്നൈ കോർപ്പറേഷൻ