Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയുധധാരികള്‍ രക്ഷപ്പെടുത്തിയ ഖലിസ്ഥാന്‍ ഭീകരവാദി പിടിയില്‍; പിടിയിലായത് ഡല്‍ഹിയില്‍ നിന്ന്

ആയുധധാരികള്‍ രക്ഷപ്പെടുത്തിയ ഖലിസ്ഥാന്‍ ഭീകരവാദി പിടിയില്‍

ആയുധധാരികള്‍ രക്ഷപ്പെടുത്തിയ ഖലിസ്ഥാന്‍ ഭീകരവാദി പിടിയില്‍; പിടിയിലായത് ഡല്‍ഹിയില്‍ നിന്ന്
ന്യൂഡല്‍ഹി , തിങ്കള്‍, 28 നവം‌ബര്‍ 2016 (10:20 IST)
ഉന്നതസുരക്ഷ സംവിധാനങ്ങളുള്ള പഞ്ചാബിലെ നാഭ ജയിലില്‍ നിന്ന് ആയുധധാരികള്‍ രക്ഷപ്പെടുത്തിയ ഖലിസ്ഥാന്‍ ഭീകരവാദി അറസ്റ്റില്‍. ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍മിന്ദര്‍ സിംഗ് മിന്റു ആണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
 
പൊലീസ് വേഷത്തിലെത്തിയ ആയുധധാരികള്‍ ഞായറാഴ്ചയാണ് പഞ്ചാബിലെ പാട്യാലയിലെ നാഭ ജയില്‍ ആക്രമിച്ചത്. ലിബറേഷന്‍ ഫ്രണ്ട് മേധാവി ഹര്‍മിന്ദര്‍ സിങ് മിന്റു അടക്കം അഞ്ചു തടവുകാരെയാണ് ആയുധധാരികള്‍ മോചിപ്പിച്ചത്.
 
രണ്ട് കാറുകളിലായാണ് ആയുധധാരികള്‍ ജയിലില്‍ എത്തിയത്. തുടര്‍ന്ന്, പത്തു പേരടങ്ങിയ സംഘം തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ഈ സമയത്ത് അതീവസുരക്ഷയുള്ള നാഭ ജയിലിൽ നിന്നും തടവുകാ​രെ രക്ഷപ്പെടുത്തുകയായിരുന്നു​.
 
ഗുണ്ടാത്തലവന്മാരും കൊടുംകുറ്റവാളികളുമായ വിക്കി ഗോണ്ടര്‍, ഗുര്‍പ്രീത് സെഖോണ്‍, നിത ഡിയോള്‍, വിക്രംജീത് എന്നിവരാണ് രക്ഷപ്പെട്ട മറ്റ് തടവുകാര്‍. ജയിൽ ആക്രമണം നടത്തിയവരിലൊരാളായ പര്‍മിന്ദര്‍ സിങ്ങിനെ ഇന്നലെ  തന്നെ പിടികൂടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഡി കരുതുന്നതു പോലെ ഒന്നും നടക്കാന്‍ പോകുന്നില്ല; താനായിരുന്നു ധനമന്ത്രിയെങ്കില്‍ പറയുന്നത് ഇങ്ങനെ ആയിരുന്നേനെ: തുറന്നടിച്ച് ചിദംബരം