Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ
, ബുധന്‍, 19 ജൂലൈ 2023 (15:00 IST)
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ഒഡിഷ - വടക്കന്‍ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി  വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉല്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍  ബംഗാള്‍ ഉല്‍ക്കടലിനും മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിക്കുന്നു. കേരളത്തില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  ജൂലൈ 19 മുതല്‍ 23 വരെ ശക്തമായ മഴയ്ക്കും (Heavy Rainfall)  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടകയില്‍ തോക്കുകളും സ്ഫോടകവസ്തുക്കളുമായി അഞ്ച് പേര്‍ പിടിയില്‍