Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കേരളത്തിൽ കൊവിഡ് മരണങ്ങൾ അരലക്ഷത്തിനടുത്ത്: ദേശീയ ശരാശരിക്കടുത്ത്

കേരളത്തിൽ കൊവിഡ് മരണങ്ങൾ അരലക്ഷത്തിനടുത്ത്: ദേശീയ ശരാശരിക്കടുത്ത്
, ഞായര്‍, 9 ജനുവരി 2022 (09:20 IST)
കൊവിഡ് മരണം അരലക്ഷത്തിലേക്കെത്തിയതോടെ സംസ്ഥാനത്തെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക്. ദേശീയ ശരാശരി 1.37ൽ നിൽക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് 0.93 ലെക്കെത്തി. മൊത്തം മരണക്കണക്കിൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാമതാണ് കേരളം.
 
പ്രതിദിന കേസുകളിൽ മുന്നിലാണെങ്കിലും മരണനിരക്ക് വെറും 0.4 ശതമാനം മാത്രമാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് എന്നത് കൊവിഡിന്റെ ഒന്നാം തരംഗ കാലത്ത് കേരളം എടുത്ത് പറഞ്ഞിരുന്നത്. സുപ്രീം കോടതി നിർദേശപ്രകാരം മരണം കണക്കാക്കുന്നതിൽ മാറ്റം വരുത്തേണ്ടി വന്നതിനൊപ്പം, നേരത്തെ മറച്ചുവെച്ച മരണങ്ങൾ പിന്നീട് ചേർക്കേണ്ടി വന്നതോടെയാണ് കേരളത്തിലെ കൊവിഡ് മരണക്കണക്ക് ഉയർന്നത്.
 
 25,000ത്തിലധികം മരണമാണ് അപ്പീലിലൂടെ മാത്രം ചേർത്തത്. മരണം അരലക്ഷം കടക്കുമ്പോൾ കൊവിഡ് മരണപ്പട്ടികയിൽ ചേർക്കാൻ 10,141 അപേക്ഷകൾ ഇനിയും ബാക്കിയുമാണ്. വാക്‌സിനേഷൻ സമ്പൂർണമാകാരായിട്ടും മരണനിരക്ക് കുറയുന്നില്ല എന്നതും കണക്കിലെടുക്കേണ്ടതാണ്. 5944 കേസുകളുണ്ടായ ഇന്നലെ 33 മരണം. മരണനിരക്ക് 0.55 ശതമാനം. വാക്സിനേഷനെത്തിയിട്ടില്ലാത്ത 2020 ഒക്ടോബർ 1ന് 8135 കേസുകളുണ്ടായപ്പോൾ മരണം 29ഉം മരണനിരക്ക് 0.35 ശതമാനവുമായിരുന്നു. ആദ്യതരംഗസമയത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പറ്റിയ വീഴ്ച്ചയാണ് ഇതിന് കാരണമെന്നാണ് വിദഗ്‌ധർ വിശദീകരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്: ഫെബ്രുവരി ആദ്യപകുതിയിൽ രോഗികൾ വൻതോതിൽ വർധിക്കും