Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എന്തുകൊണ്ട് വനിതാ പോലീസ് മേധാവി ഉണ്ടാകുന്നില്ല, മറുപടി പറയേണ്ടത് കേരള സമൂഹം: ബി സന്ധ്യ

എന്തുകൊണ്ട് വനിതാ പോലീസ് മേധാവി ഉണ്ടാകുന്നില്ല, മറുപടി പറയേണ്ടത് കേരള സമൂഹം: ബി സന്ധ്യ
, ഞായര്‍, 4 ജൂണ്‍ 2023 (19:01 IST)
കേരള പോലീസിന് വനിതാ മേധാവിയെ ലഭിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടത് കേരള സമൂഹമാണെന്ന് റിട്ടയേഡ് ഡിജിപി ബി സന്ധ്യ. ഏത് സമൂഹത്തിലും അവര്‍ അര്‍ഹിക്കുന്ന ആളുകളാകും നേതൃസ്ഥാനത്തെത്തുക. വനിതാ പോലീസ് മേധാവി വേണമോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് കേരളസമൂഹമാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദ ഡയലോഗ്‌സില്‍ സംസാരിക്കവെ ബി സന്ധ്യ പറഞ്ഞു.
 
ഈ വിഷയത്തില്‍ ഞാന്‍ മറുപടി പറയുന്നില്ല. കാരണം ഞാന്‍ ഒരു ഇരയാണെന്ന് കരുതുന്നില്ല. പോലീസ് മേധാവിയാകാന്‍ എനിക്ക് സാധ്യതയുണ്ടായിരുന്നു എന്നത് സത്യമാണ് എന്നാല്‍ ആ സ്ഥാാം എനിക്ക് ലഭിച്ചില്ല. എന്ന് വെച്ച് കരയാനൊന്നും ഞാനില്ല. സര്‍വീസില്‍ ഞാന്‍ പ്രവേശിച്ചപ്പോള്‍ പോലീസ് മേധാവി സ്ഥാനമൊന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ബി സന്ധ്യ പറഞ്ഞു. ഡിജിപിയെ തീരുമാനിക്കുന്ന റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഞാന്‍ അംഗമല്ല. 22 വയസിലാണ് ഞാന്‍ പോലീസ് സേനയില്‍ ചേരുന്നത് 3 പതിറ്റാണ്ടുകാലം സേനയില്‍ പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ പോലീസ് സേനയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടിവന്നിട്ടില്ലെന്നും ബി സന്ധ്യ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ കേസിൽ 48 കാരന് 5 വർഷം കഠിനതടവ്