Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജൂലൈ 16 ഓടെ ചക്രവാതച്ചുഴി, കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴ

ജൂലൈ 16 ഓടെ ചക്രവാതച്ചുഴി, കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴ
, വ്യാഴം, 13 ജൂലൈ 2023 (14:56 IST)
കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതി ചെയ്യുകയാണ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്.
 
വരും ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ നൽകിയ യെല്ലോ അലർട്ടുകൾ
 
13-07-2023: എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
14-07-2023 : ഇടുക്കി, കണ്ണൂർ, കാസർഗോഡ് 
എന്നീ ജില്ലകളിലാണ്  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവോണം ബംപർ: ഒന്നാം സമ്മാനം 25 കോടി തന്നെ, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്