Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിപാ വൈറസ് ബാധ: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

നിപാ വൈറസ് ബാധ: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (18:59 IST)
നിപാവൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകള്‍ക്കായി പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലും സെപ്തംബര്‍ 18, 25 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷ ഓക്ടോബര്‍ 23, 30 തീയതികളിലേക്ക് മാറ്റിവെച്ചതായി പിഎസ് സി അറിയിച്ചു. സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ( അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 6 ലേക്കും മാറ്റി നിശ്ചയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിനുപിന്നാലെ ഒരേ സ്‌കൂളിലെ 20 വിദ്യര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ്