Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് നിയന്ത്രണം: ഫെബ്രുവരി 10 വരെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും

കോവിഡ് നിയന്ത്രണം: ഫെബ്രുവരി 10 വരെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും

ശ്രീനു എസ്

, വെള്ളി, 29 ജനുവരി 2021 (07:44 IST)
കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍  നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍  മുഴുവന്‍ പോലീസ് സേനാംഗങ്ങളും രംഗത്തിറങ്ങും. ഫെബ്രുവരി 10 വരെയാണ് ഈ ക്രമീകരണം. എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സബ്ഡിവിഷന്‍ ഓഫീസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും  സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.
 
ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയ്ക്ക് ആണ് സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ ചുമതല. ജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനായിയിരിക്കും മുന്‍ഗണന. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന്  പോലീസ് ഉറപ്പു വരുത്തും. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിവേചനാധികാരം പ്രയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികൾ ചികിത്സയിലുള്ളത് കേരളത്തിൽ; എറണാകുളം രാജ്യത്ത് രണ്ടാമത്