തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സാധാരണ ജോലിക്കാര്‍, കൂലിപ്പണിക്കാര്‍ എന്നിവരെ അവരുടെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. എന്നാല്‍ അവരുടെ പേരും മൊബൈല്‍ നമ്പറും വാങ്ങി വയ്ക്കണം. വീട്ടുവേലക്കാര്‍, ഹോം നേഴ്‌സ്, മുതിര്‍ന്നവരെ വീടുകളില്‍ പോയി പരിചരിക്കുന്നവര്‍ എന്നിവരെ വരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടാം. ആനകള്‍ക്ക് ഭക്ഷണത്തിനായി ഓല, പനയോല എന്നിവ കൊണ്ടുപോകുന്നത് തടയാന്‍ പാടില്ല.
വന്‍കിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഉടമയോ കരാറുകാരനോ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കണം. ഇതിന് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രത്യേക യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.