Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ജനുവരി 21മുതല്‍ രണ്ടാഴ്ചക്കാലത്തേക്ക് ഓണ്‍ലൈന്‍ ക്ലാസ്

ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ജനുവരി 21മുതല്‍ രണ്ടാഴ്ചക്കാലത്തേക്ക് ഓണ്‍ലൈന്‍ ക്ലാസ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 15 ജനുവരി 2022 (13:02 IST)
ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതല്‍ രണ്ടാഴ്ചക്കാലം  ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കും.
 
സംസ്ഥാനത്ത്  തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി  നിര്‍ദ്ദേശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിർത്തിയിലെ ഏകപക്ഷീയമായ നീക്കങ്ങളെ ശക്തമായി ചെറുക്കും, സൈന്യം സജ്ജമെന്ന് കരസേനാ മേധാവി