ഓണവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികള്‍ എത്തിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പ് സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്റ്റോറുമായി നിരത്തുകളില്‍. തിരുവനന്തപുരം ജില്ലയിലെ ഏഴ് മൊബൈല്‍ ഹോര്‍ട്ടിസ്റ്റോറുകളുടെ ഫ്‌ളാഗ് ഓഫ് നിയമസഭ വളപ്പില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. 2010 നാടന്‍ കര്‍ഷ ചന്തകള്‍ നടപ്പിലാക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഇതിനു പുറമേയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന പച്ചക്കറി വില്‍പ്പന സ്റ്റോര്‍.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഹോര്‍ട്ടി സ്റ്റോറുകളെത്തും.രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് സ്റ്റോറുകളുടെ പ്രവര്‍ത്തണം. ഉത്സവ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ കര്‍ഷകൂട്ടായ്മകള്‍, കര്‍ഷകര്‍ എന്നിവര്‍ ഉത്പാദിപ്പിക്കുന്ന വിളകളും പൊതുമേഖല സ്ഥാപനങ്ങളില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളും പരമാവധി ശേഖരിച്ചാണ് ഹോര്‍ട്ടി സ്റ്റോര്‍ വാഹനങ്ങള്‍ എത്തുന്നത്. സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ പുറമെനിന്ന് സംഭരിച്ചെത്തിച്ചിട്ടുണ്ട്.