Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ പതിനഞ്ച്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

ശ്രീനു എസ്

, തിങ്കള്‍, 12 ജൂലൈ 2021 (19:39 IST)
സംസ്ഥാനത്തെ പതിനഞ്ച്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ അന്തിമ വോട്ടര്‍ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ എ.ഷാജഹാന്‍ ബന്ധപ്പെട്ട  ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 
വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും ജൂലൈ 14, 15 തീയതികളില്‍ കൂടി സ്വീകരിക്കും. സപ്ലിമെന്ററി പട്ടിക ജൂലൈ 23 ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മെയ് പതിനൊന്നിനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ  രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പട്ടിക പ്രസിദ്ധീകരണം മാറ്റി വയ്ക്കുകയായിരുന്നു.
 
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍- 
പത്തനംതിട്ട-കലഞ്ഞൂര്‍-പല്ലൂര്‍, ആലപ്പുഴ-മുട്ടാര്‍-നാലുതോട്, കോട്ടയം- എലിക്കുളം-ഇളങ്ങുളം, എറണാകുളം ജില്ലയിലെ വേങ്ങൂര്‍-ചൂരത്തോട്, വാരപ്പെട്ടി-  കോഴിപ്പിള്ളി സൗത്ത്, മാറാടി- നോര്‍ത്ത് മാറാടി,  മലപ്പുറം ജില്ലയിലെ ചെറുകാവ്-  ചേവായൂര്‍, വണ്ടൂര്‍-മുടപ്പിലാശ്ശേരി, തലക്കാട്-പാറശ്ശേരി വെസ്റ്റ്, കോഴിക്കോട്-വളയം- കല്ലുനിര, കണ്ണൂര്‍-ആറളം-വീര്‍പ്പാട് എന്നീ ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ്, തിരുവനന്തപുരം-നെടുമങ്ങാട്- പതിനാറാംകല്ല്, എറണാകുളം-പിറവം- കരക്കോട്,  വയനാട്-സുല്‍ത്താന്‍ ബത്തേരി-പഴേരി എന്നീ മുനിസിപ്പാലിറ്റി വാര്‍ഡുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധികാരികളുടേയും പൊതുജനങ്ങളുടേയും അലംഭാവത്തില്‍ മുന്നറിയിപ്പുമായി ഐഎംഎ: മൂന്നാംതരംഗം പടിവാതിലില്‍