Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാർ ഭൂമിയിലെ പ്രധാന കവാടം 24 മണിക്കൂറിനകം പൊളിക്കണം: ലോ അക്കാദമിക്കു നോട്ടിസ്

ലോ അക്കാദമിക്കു നോട്ടിസ്

സർക്കാർ ഭൂമിയിലെ പ്രധാന കവാടം 24 മണിക്കൂറിനകം പൊളിക്കണം: ലോ അക്കാദമിക്കു നോട്ടിസ്
തിരുവനന്തപുരം , വെള്ളി, 10 ഫെബ്രുവരി 2017 (19:28 IST)
സർക്കാർ ഭൂമിയിൽ നിർമ്മിച്ച ലോ അക്കാദമിയുടെ പ്രവേശന കവാടം പൊളിച്ച്​ നീക്കണമെന്നാവശ്യപ്പെട്ട്​ ജില്ല കലക്​ടർ നോട്ടീസ്​ നൽകി. ജല അതോറിറ്റിയുടെ ഭൂമിയിലുള്ള അക്കാദമിയുടെ മുഖ്യകവാടം പൊളിച്ചുമാറ്റാൻ റവന്യുവകുപ്പ് ലോ അക്കാദമിക്ക് നോട്ടിസ് അയച്ചു.

സര്‍ക്കാര്‍ പുറമ്പോക്കില്‍ സ്ഥിതി ചെയ്യുന്ന ഗേറ്റ് 24 മണിക്കൂറിനകം പൊളിച്ചു നീക്കണമെന്ന് അക്കാദമി മാനേജ്‌മെന്റിനോട് നോട്ടീസില്‍ ആവശ്യപ്പെട്ടു. കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍, ബാങ്ക് എന്നീ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരണവും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ സർക്കാർ ഭൂമിയിലുള്ള ലോ അക്കാദമിയുടെ കെട്ടിടങ്ങൾ സർക്കാറിന്​ പൊളിച്ച്​ മാറ്റാവുന്നതാണെന്ന്​ റവന്യു സെക്രട്ടറി റിപ്പോർട്ട്​ നൽകിയിരുന്നു. ഈ റിപ്പോർട്ടി​ന്റെ അടിസ്ഥാനത്തിലാണ്​ കലക്​ടറുടെ നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്ത് രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുന്നു?!