Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓക്‌സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി; ബംഗാളില്‍ നിന്നും ഓക്‌സിന്‍ എത്തിക്കുന്നതിന് സംഘം യാത്രതിരിക്കും

ഓക്‌സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി; ബംഗാളില്‍ നിന്നും ഓക്‌സിന്‍ എത്തിക്കുന്നതിന് സംഘം യാത്രതിരിക്കും

ശ്രീനു എസ്

, വെള്ളി, 14 മെയ് 2021 (20:08 IST)
തിരുവനന്തപുരം;  സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തിരഞ്ഞെടുത്ത  കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ  പരിശീലനം പൂര്‍ത്തിയായി. ആദ്യ ബാച്ചില്‍ തിരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ 37 ഡ്രൈവര്‍മാരും, എറണാകുളം ജില്ലയില്‍ നിന്നുള്ള 25 ഡ്രൈവര്‍മാര്‍ അടക്കം 62 പേരാണ് പരിശീലനം പൂര്‍ത്തിയായത്. ഇതില്‍ എറണാകുളത്ത് നിന്നുള്ള 8 ഡ്രൈവര്‍മാര്‍ ബംഗാളില്‍ നിന്നും ഓക്‌സിന്‍ എത്തിക്കുന്നതിനുള്ള ടാങ്കറുമായി ബംഗാളിലേക്ക് തിരിക്കും . 
 
സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ഡ്രൈവര്‍മാരുടെ കുറവ് ഉണ്ടായതിനെ തുടര്‍ന്ന് വാര്‍ റൂമില്‍ നിന്നും കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎംഡി ടാങ്കര്‍ ലോറികള്‍ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്താന്‍  താല്‍പര്യമുള്ള ഡ്രൈവര്‍മാര്‍ അറിയിക്കണമെന്നുള്ള സര്‍ക്കുലര്‍ ഇറക്കിയതിന്  പിന്നാലെ 450 തില്‍ അധികം പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നും സന്നദ്ധ സേവനത്തിലായി താല്‍പര്യം അറിയിച്ചത്. അതില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 62 ഡ്രൈവര്‍മാര്‍ക്കാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാറ്ററി ഉണ്ടാക്കാൻ 18,000 കോടി, വാഹനവിപണിയിൽ വിപ്ലവമാറ്റത്തിനൊരുങ്ങി കേന്ദ്രം