കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയെ തുടർന്ന് വീട് വിട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത് 8,69,224 ആളുകൾ. 2,18,104 കുടുംബങ്ങളിൽനിന്നുള്ള ആളുകളുടെ കണക്കാണിത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ആരെയും രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ലെന്നും ക്യാംപുകളിൽനിന്നു ജനം വീടുകളിലേക്കു മടങ്ങി തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
2774 ക്യാംപുകൾ ഉണ്ടായിരുന്നത് 2287 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാപുകളിൽനിന്നു വീട്ടിലേക്കു മടങ്ങുന്നവർക്കു 10,000 രൂപ അടിയന്തര സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 242 കോടി രൂപ അനുവദിച്ചു.
പ്രാഥമിക കണക്കുകള്‍ കാണിക്കുന്നത് 7000 വീടുകള്‍ പൂര്‍ണമായും 50000 വീടുകള്‍ ഭാഗികമായും നശിച്ചു എന്നാണ്. അവര്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മഴയിലും വെള്ളപ്പൊക്കത്തിലും ജൂലൈ 29 മുതൽ മുതൽ ഇതുവരെ മരിച്ചവർ 417. ഓഗസ്റ്റ് എട്ടിനുശേഷം മാത്രം 265 മരണം. ഇതുവരെ കാണാതായവർ–36, പരുക്കേറ്റവർ–124.