Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അവസാനഘട്ട വോട്ടെടുപ്പ്: 89,74993 പേര്‍ ഇന്ന് വിധിയെഴുതും

അവസാനഘട്ട വോട്ടെടുപ്പ്: 89,74993 പേര്‍ ഇന്ന് വിധിയെഴുതും

ശ്രീനു എസ്

, തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (08:33 IST)
തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷന്‍മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്ജെന്റേഴ്സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതില്‍ 71,906 കന്നി വോട്ടര്‍മാരും 1,747 പ്രവാസി ഭാരതീയരായ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 10,842 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 
 
പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. 1,105 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും  ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത പോളിംഗ് ബൂത്തുകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കാന്‍ പോലീസിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഞായറാഴ്ച (ഡിസംബര്‍ 13) വൈകിട്ട് മൂന്ന് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ  ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർഷക പ്രതിഷേധങ്ങളെ മുതലെടുക്കാൻ ശ്രമിയ്ക്കുന്ന തുക്‌ടെ തുക്‌ടെ സംഘങ്ങൾക്കെതിരെ കർശന നടപടി: രവിശങ്കർ പ്രസാദ്