Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്ത് ഇന്ന് 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സജീവ കേസുകള്‍ മൂവായിരത്തിലേക്ക് അടുക്കുന്നു

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 250 നു മുകളിലായി തുടരുന്നു

സംസ്ഥാനത്ത് ഇന്ന് 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സജീവ കേസുകള്‍ മൂവായിരത്തിലേക്ക് അടുക്കുന്നു
, വെള്ളി, 22 ഡിസം‌ബര്‍ 2023 (11:50 IST)
കേരളത്തില്‍ ഇന്നലെ 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 2,606 ആയി. ക്രിസ്മസ് ആകുമ്പോഴേക്കും സജീവ കേസുകള്‍ 3,000 ആകാനാണ് സാധ്യത. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 2,699 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 
 
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 250 നു മുകളിലായി തുടരുന്നു. രോഗവ്യാപനം കൂടുതല്‍ ആണെങ്കിലും ഗുരുതരാവസ്ഥയിലേക്ക് പോകുന്ന രോഗികളുടെ എണ്ണം കുറവാണ്. അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തണമെത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മിഷന്‍