മാണിയെ എൽഡിഎഫിലെടുക്കാൻ ആലോചന നടന്നിട്ടില്ല; സുധാകരന്‍ സത്യസന്ധത പുലര്‍ത്തണം: കാനം രാജേന്ദ്രന്‍
മാണിയെ എൽഡിഎഫിലെടുക്കാൻ ആലോചന നടന്നിട്ടില്ല: കാനം രാജേന്ദ്രന്‍
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നുവെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്‌താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.
മാണിയെ എൽഡിഎഫിലെടുക്കാൻ ഒരിക്കലും ആലോചന നടന്നിട്ടില്ല. സുധാകരന്‍ പറഞ്ഞത് സിപിഎമ്മിന്റെ ആലോചനയെക്കുറിച്ച് ആയിരിക്കാം. പരസ്യപ്രസ്താവനകളില്‍ സുധാകരന്‍ അല്‍പ്പമെങ്കിലും സത്യസന്ധത പുലര്‍ത്തണമെന്നും കാനം വ്യക്തമാക്കി.
അതേസമയം മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് എല്‍ഡിഎഫ് വാഗ്ദാനം നല്‍കിയിരുന്നതായി പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സുധാകരനെത്തി.
മാണി നേര്‍വഴിക്ക് സഞ്ചരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് നേര്‍വഴി കിട്ടുമായിരുന്നുവെന്ന് 2012ല്‍ നിയമസഭയില്‍ പ്രസംഗിച്ച കാര്യമാണ് പറഞ്ഞത്. ഇത് ചിലർ ഉണ്ടാക്കിയ കെട്ടുകഥയാണെന്നും സുധാകരന്‍ വിശദമാക്കി. പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.