കേരളാ കോൺഗ്രസിൽ ഉന്നത്തെ യോഗങ്ങൾ നിർണായകം, സീറ്റ് ലഭിച്ചില്ലെങ്കിൽ പി ജെ ജോസഫ് പാർട്ടി വിട്ടേക്കുമെന്ന് സൂചന
, ഞായര്‍, 10 മാര്‍ച്ച് 2019 (09:48 IST)
കോട്ടയം: കോട്ടയത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസി ഇന്ന് നടക്കുന്ന യോഗങ്ങൾ നിർണായകം. സ്ഥാനർത്ഥി നിർണയത്തിൽ അന്തിമ നിലപട് കൈക്കൊള്ളുന്നതിനായി പാർലമെന്ററി കമ്മറ്റി യോഗവും, സ്റ്റിയറിംഗ് കമ്മറ്റി യോഗവു ഇന്ന് ചേരും. പർട്ടിക്ക് ലഭിച്ച ഏക സീറ്റിൽ താൻ തന്നെ മത്സരിക്കും എന്ന് നിലപാടുമായി പി ജെ ജോസഫ് മുന്നോട്ട്പോകുന്നതിനാൽ കേരള കോൺഗ്രസ് വലിയ പ്രതിസന്ധിയിലാണ്.
ഇതിനിടെ സ്ഥാനർത്ഥിത്വത്തിൽനിന്നും പിൻമാറണം എന്ന ആവശ്യവുമായി മാണി വിഭാഗം പി ജെ ജോസഫിനെ കണ്ടതായാണ് റിപ്പോർട്ടുകൾ. സീറ്റിൽ പർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ പി ജെ ജോസഫ് പാർട്ടി വിട്ടേക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. പാർട്ടിക്ക് ലഭിച്ച ഏക സീറ്റിൽ പി ജെ ജോസഫിനെ മത്സരിപ്പിക്കുന്നതിന് താൽപര്യമില്ല എന്ന് മാണി വിഭാഗം നിലപാട് സ്വീകരിച്ചോടെ സ്ഥാനാർത്ഥി പ്രഖ്യാപനം അനിശ്ചിതത്വത്തിലായി.
എന്നാൽ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് നീട്ടിവക്കാൻ കേരളാ കോൺഗ്രസിനാകില്ല. അതിനാൽ ഇന്നുതന്നെ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Follow Webdunia malayalam
അടുത്ത ലേഖനം