Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഹൗസിങ് സഹകരണസംഘത്തിലെ ക്രമക്കേട്; സെക്രട്ടറിയേറ്റിലെ പത്ത് ജീവനക്കാരെ മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തു

സഹകരണസംഘം സെക്രട്ടറിക്ക് പിന്നാലെ ജീവനക്കാരും

ഹൗസിങ് സഹകരണസംഘത്തിലെ ക്രമക്കേട്; സെക്രട്ടറിയേറ്റിലെ പത്ത് ജീവനക്കാരെ മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തു
, വ്യാഴം, 15 മാര്‍ച്ച് 2018 (09:00 IST)
സെക്രട്ടേറിയറ്റ് ഹൗസിങ് സഹകരണസംഘത്തിലെ വായ്പാ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ പെട്ടവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 
 
സഹകരണസംഘം രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ദിലീപ് ഖാന്‍, അജിത, സജിത കുമാരി, ഡിഎം ജോസ്, എസ് ബിന്ദു, ഡിജി ഷാജി, ടികെ പ്രസാദ് എന്നി ആറ് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. 
 
ബാക്കിയുള്ള നാല് പേര്‍ സെക്രട്ടേറിയറ്റിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. ഇവരുടെ സസ്‌പെന്‍ഷ് ഓര്‍ഡര്‍ വൈകാതെ പുറത്തിറങ്ങുമെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു. 
 
മുമ്പ് വായ്പാവിതരണത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണസംഘം സെക്രട്ടറി രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് പത്ത് ജീവനക്കാര്‍ക്ക് നേരെയുള്ള ഔദ്യോഗിക തലത്തിലെ നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് പ്രതീക്ഷിച്ചില്ല? കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ദിലീപ്