Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കരുവന്നൂർ തട്ടിപ്പ്: 9 ബാങ്കുകളിൽ ഇ ഡിയുടെ റെയ്ഡ്, അയ്യന്തോൾ ബാങ്കിലൂടെ കോടികൾ വെളുപ്പിച്ചതായി കണ്ടെത്തൽ

കരുവന്നൂർ തട്ടിപ്പ്: 9 ബാങ്കുകളിൽ ഇ ഡിയുടെ റെയ്ഡ്, അയ്യന്തോൾ ബാങ്കിലൂടെ കോടികൾ വെളുപ്പിച്ചതായി കണ്ടെത്തൽ
, തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (14:36 IST)
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പടെ തൃശൂര്‍, എറണാകുളം ജില്ലകളിലെ ഒന്‍പത് ഇടങ്ങളില്‍ ഇ ഡിയുടെ പരിശോധന. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നുള്ള ഇ ഡിയുടെ നാല്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സര്‍വീസ് സഹകരണ ബാങ്കുകളീലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നതായി ഇ ഡി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍.
 
കരുവന്നൂരിലെ തട്ടിപ്പ് പണം വെളുപ്പിക്കുന്നതിനായി പ്രതികള്‍ മറ്റ് സഹകരണബാങ്കുകളെ ആശ്രയിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. അയ്യന്തോള്‍ ബാങ്ക് വഴി എ സി മൊയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന വെളപ്പായ സതീശന്‍ എന്ന സതീശ് കുമാര്‍ ഒന്നരക്കോടിയോളം രൂപ വെളുപ്പിച്ചതായാണ് വിവരം. ഭാര്യയുടെയും ബന്ധുക്കളുടേതുമായി അഞ്ച് അക്കൗണ്ടുകളിലാണ് ഇയാള്‍ പണം നിക്ഷേപിച്ചത്. കൂടാതെ കൊച്ചിയില്‍ ദീപക് എന്ന വ്യക്തി അഞ്ചരക്കോടി രൂപ വെളുപ്പിക്കുന്നതിനായി ഒന്‍പതോളം ഷെല്‍ കമ്പനികള്‍ തുടങ്ങിയിരുന്നു. നാളെ മുന്‍ മന്ത്രി എ സി മൊയ്തീനെ ഇ ഡി ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് വ്യാപക പരിശോധന നടന്നത്. കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 23 ശനിയാഴ്ച വരെ അവസരം