Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കര്‍ക്കടക മാസത്തില്‍ വിവാഹം നടത്താമോ?

കര്‍ക്കടക മാസത്തില്‍ വിവാഹം നടത്താമോ?
, തിങ്കള്‍, 17 ജൂലൈ 2023 (11:28 IST)
കര്‍ക്കടകത്തില്‍ കല്യാണമെന്നല്ല ഒരു മംഗള കര്‍മവും നടത്താന്‍ പാടില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. മലയാളമാസങ്ങളിലെ പന്ത്രണ്ടാമത്തേയും അവസാനത്തേതുമാണ് കര്‍ക്കടക മാസം. പൊതുവേ രോഗത്തിന്റേയും പേമാരിയുടേയും ദുരിതത്തിന്റേയും കാലമായിട്ടാണ് കര്‍ക്കടകത്തെ കാണുന്നത്. വിവാഹങ്ങള്‍ക്ക് നിരവധി അനുകൂല സാഹചര്യങ്ങള്‍ ആവശ്യമായിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും കര്‍ക്കടകത്തില്‍ ലഭിക്കാത്തതിനാലാണ് കര്‍ക്കടകത്തില്‍ കല്യാണം നടത്തരുതെന്ന് ഹൈന്ദവര്‍ക്കിടയില്‍ വിശ്വാസമുള്ളത്. 
 
എന്നാല്‍ ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കര്‍ക്കടകത്തില്‍ കല്യാണം നടത്തിയതുകൊണ്ട് പ്രത്യേകിച്ച് ദോഷങ്ങളൊന്നും ഇല്ല. രണ്ട് വ്യക്തികള്‍ക്ക് പരസ്പരം ഇഷ്ടമായാല്‍ ഏത് ദിവസവും ഏത് സമയവും വിവാഹത്തിനായി തിരഞ്ഞെടുക്കാം. മറ്റുള്ളതെല്ലാം വെറും അന്ധവിശ്വാസങ്ങളാണ്. 
 
അതേസമയം, കര്‍ക്കടകം കഴിഞ്ഞുള്ള ചിങ്ങ മാസത്തിലാണ് കേരളീയര്‍ വിവാഹങ്ങള്‍ ആഘോഷിക്കുന്നത്. പുതുവര്‍ഷവും ഓണവും തുടങ്ങി കാര്‍ഷിക വിളവെടുപ്പുമൊക്കെ ആനന്ദകരമായ മാനസികാവസ്ഥയാണ് ചിങ്ങത്തിലുള്ളത്. ചിങ്ങം പൊതുവെ ഉത്സവപ്രതീതിയുള്ള മാസമാണെന്നും എന്ത് മംഗള കാര്യത്തിനും ചിങ്ങ മാസം തിരഞ്ഞെടുക്കാമെന്നുമാണ് ഹൈന്ദവര്‍ക്കിടയിലെ വിശ്വാസം. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങവെ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം