Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പുതുവത്സരാഘോഷം: വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയാന്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ്

പുതുവത്സരാഘോഷം: വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയാന്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ്

ശ്രീനു എസ്

, ശനി, 26 ഡിസം‌ബര്‍ 2020 (10:50 IST)
ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനായി പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്. ലഹരി വസ്തുക്കളുടെ വിപണനം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. 
 
ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ജില്ലയിലെ 437 കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ 504 മദ്യഷാപ്പുകളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 157 മദ്യസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 829 റെയിഡുകള്‍ ഈ കാലയളവില്‍ നടത്തി. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 20 സംയുക്ത റെയിഡും സംഘടിപ്പിച്ചു. പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 875 കേസുകളും 162 അബ്കാരി കേസുകളും 45 എന്‍ഡിപിഎസ് കേസുകളും എടുത്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രസർവകലാ‌ശാല ഡിഗ്രി പ്രവേശനത്തിന് ഇനി ഒറ്റ പ്രവേശന പരീക്ഷ