Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ ഗാനത്തെ അപമാനിച്ചെന്ന്​ പരാതി; എ​ഴുത്തുകാരൻ അറസ്​റ്റിൽ

ദേശീയഗാനത്തെ അധിക്ഷേപിച്ചുവെന്ന് പരാതിയില്‍ എഴുത്തുകാരന്‍ അറസ്റ്റില്

ദേശീയ ഗാനത്തെ അപമാനിച്ചെന്ന്​ പരാതി; എ​ഴുത്തുകാരൻ അറസ്​റ്റിൽ
കോഴിക്കോട് , ഞായര്‍, 18 ഡിസം‌ബര്‍ 2016 (15:00 IST)
ദേശീയഗാന​ത്തെ അപമാനി​ച്ചെന്ന്​ ആരോപിച്ച് 'ശ്മശാനങ്ങളുടെ നോട്ടു പുസ്തകം' എന്ന നോവലെഴുതിയ കമല്‍ സി ചവറയെന്ന എഴുത്തുകാരനെ നടക്കാവ്​ പൊലീസ്​​ അറസ്​റ്റ്​ ചെയ്തു. കൊല്ലം കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട്ട് പെരുങ്ങളത്തു നിന്നാണ് കമലിനെ അറസ്റ്റു ചെയ്തത്. 
 
ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ്​ അറസ്​റ്റ്​. ഫേസ്‌ബുക്കില്‍ മാത്രമല്ല 'ശ്മശാനങ്ങളുടെ നോട്ടു പുസ്തകം' എന്ന പുസ്തകത്തിലും ദേശീയഗാനത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന്​ ആരോപിച്ചായിരുന്നു ഇയാള്‍ക്കെതിരെ​ കേസ്​ നൽകിയത്​.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുന്നു... മെഴ്സിഡസ് ബെൻസ് എസ് - ക്ലാസ് കൂപ്പെ 'നൈറ്റ് എഡിഷൻ'!