അമ്മയുടെ കൈനീട്ടത്തെ പരിഹസിക്കുന്ന തരത്തിൽ പ്രസ്ഥാവന നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകനും ചലഛിത്ര അക്കാദമി ചെയർമാനുമായ കമൽ. ചലഛിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലായിരുന്നില്ല തന്റെ പ്രസ്താവന. തന്റെ പ്രസ്താവന മുതിര്‍ന്ന നടീനടന്മാര്‍ക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കമൽ വ്യക്തമാക്കി.
സംഘടനയിൽ നിന്നും രാജിവച്ച നടിമാരെ താൻ പിന്തുണക്കുന്നു. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിൽ ഇപ്പൊൾ പ്രതികരിക്കുന്നില്ല. അത് സംഘടനയുടെ ആഭ്യന്തര കാര്യമാണെന്നും കമൽ കൂട്ടിച്ചേർത്തു.
അമ്മ നൽകുന്ന കൈനിട്ടം ഔദാര്യമാണെന്ന തരത്തിൽ കഴിഞ്ഞ ദിവസം കമൽ പ്രസ്ഥാവന നടത്തിയിരുന്നു. ഇതിനെ തുടർന്ന് അമ്മയിലെ മുതിർന്ന അംഗങ്ങളായ കെ പി എ സി ലളിത, മധു,, കവിയൂർ പൊന്നമ്മ, ജനാർദ്ദനൻ എന്നിവർ സാംസ്കാരിക നംത്രി എ കെ ബാലന് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് കമൽ ഖേത പ്രകടനവുമായി രംഗത്തെത്തിയത്.