Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Breaking News: കളമശ്ശേരി സ്‌ഫോടനം; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം, പൊലീസ് പരിശോധന കര്‍ശനമാക്കും

കളമശ്ശേരിയില്‍ യഹോവ സാക്ഷികള്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സമ്മേളനം നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്

Breaking News: കളമശ്ശേരി സ്‌ഫോടനം; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം, പൊലീസ് പരിശോധന കര്‍ശനമാക്കും
, ഞായര്‍, 29 ഒക്‌ടോബര്‍ 2023 (11:02 IST)
Breaking News: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ് സ്റ്റോപ്പുകള്‍, റെയില്‍വെ സ്റ്റേഷന്‍, തിരക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലെത്തും. 
 
കളമശ്ശേരിയില്‍ യഹോവ സാക്ഷികള്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സമ്മേളനം നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സമ്മേളനത്തിന്റെ മൂന്നാം ദിവസമായിരുന്നു ഇന്ന്. സമ്മേളനം നടക്കുന്നതിനിടെ ഇന്ന് രാവിലെ 9.30 നാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ ഒരു മരണം. 22 പേര്‍ക്ക് പരുക്ക്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരം. മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നു. സ്‌ഫോടനം നടന്ന ഹാള്‍ പൊലീസ് സീല്‍ ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Big Breaking News: കളമശ്ശേരിയില്‍ സ്‌ഫോടനം, ഒരാള്‍ മരിച്ചു ! അഞ്ച് പേരുടെ നില ഗുരുതരം